LATEST NEWS
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ.മജീദ് അന്തരിച്ചു

തിരുവനന്തപുരം∙ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന, ശാസ്തമംഗലം ലുമിയർ വീട്ടിൽ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു. പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെയും ഖദീജയുടെയും മകനാണ്. ദീർഘകാലം ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു.മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു. മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ.
Source link


