test del 5 copy of del 3
ആഹ്ലാദത്തിമിർപ്പിൽ കോൺഗ്രസ് പ്രവർത്തകർ; വി.ഡി.സതീശന്റെ ഫ്ലെക്സിൽ പാലഭിഷേകം

പറവൂർ ∙ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിനു പിന്നാലെ പറവൂർ വെടിമറയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. വി.ഡി.സതീശന്റെ ഫ്ലെക്സിൽ കോൺഗ്രസ് പ്രവർത്തകർ പാലഭിഷേകം നടത്തി. പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്ത്വങ്ങൾക്കും ഒടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തിന്റെ 24–ാം മുഖ്യമന്ത്രിയും കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശൻ.വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ സമാനതകളില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിയത്. കോൺഗ്രസിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ വി.ഡി.സതീശനു വേണ്ടി മണർകാട് പള്ളിയിൽ പ്രത്യേക കുർബാന നടത്താൻ പണമടച്ചിരുന്നു. മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലാണ് കുർബാന നടത്താൻ പണമടച്ചത്. ആരാണു പണമടച്ചതെന്നു വ്യക്തമല്ല. വിവിധ ക്ഷേത്രങ്ങളിലും വി.ഡി. സതീശന്റെ പേരിൽ പ്രത്യേക വഴിപാടുകളും മറ്റും നടന്നിരുന്നു. പറവൂർ മണ്ഡലത്തിൽ 20,600 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസനെ വി.ഡി.സതീശൻ തോൽപിച്ചത്. കേരള തിരഞ്ഞെടുപ്പ് ഫലം പൂർണ രൂപം >>
Source link


