test del 5 copy of del 3

ഇതൊരിക്കലും സംഭവിക്കരുതായിരുന്നു, ഇപ്പോഴും ഒരുപാട് പേർ തടസ്സങ്ങൾ ഉണ്ടാക്കുന്നു: പൊട്ടിക്കരഞ്ഞ് ആർജെ ബാലാജി


തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ റിലീസ് മുടങ്ങിയതിൽ ആരാധകരോട് ഖേദപ്രകടനം നടത്തി സംവിധായകൻ. നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ രാവിലത്തെ ഷോകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വികാരാധീനനായി ബാലാജി രംഗത്തെത്തിയത്. സിനിമ കാണാനായി ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് രാവിലെ 9 മണിക്ക് തിയറ്ററുകളിൽ എത്തിയ ആരാധകരോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് ബാലാജി പറഞ്ഞു.  ‘‘എല്ലാവർക്കും നമസ്കാരം. കാറിൽ നിന്നുള്ള മറ്റൊരു അപ്‌ഡേറ്റ് ആണിത്. ഇത് അവസാനത്തേതാകുമെന്ന് ഞാൻ കരുതുന്നു. എല്ലാ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. സിനിമ കാണാനായി അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ 9 മണിക്ക് തിയറ്ററിൽ എത്തിയ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ പ്രിയപ്പെട്ടവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.മേയ് 14-ന് സിനിമ റിലീസ് ആകുമെന്നും വലിയ ബ്ലോക്ക്ബസ്റ്റർ ആകുമെന്നും ഞാൻ ഒരുപാട് നാളായി ചിന്തിച്ചിരുന്നു. കാരണം ഞാൻ ഇത് അത്രയധികം ആഗ്രഹിച്ചതാണ്.  എനിക്ക് കരച്ചിൽ വരുന്നുണ്ട്, അത് മറ്റൊരു വശമാണ്. എങ്കിലും ഇന്ന് വൈകുന്നേരം ദൈവം ഈ സിനിമ റിലീസ് ചെയ്യിച്ചു തരുമെന്നും എല്ലാ പ്രശ്നങ്ങളും തീരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. സൂര്യ സർ അടക്കം ഒരുപാട് പേർ ഇതിനായി വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്.  ഈ കാലതാമസത്തിനും നിങ്ങൾക്കുണ്ടായ സ്ട്രെസ്സിനും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. 


Source link

Back to top button