test del 5 copy of del 3
കൈ പിടിച്ചു ജനങ്ങൾ; പിന്നാലെ കൈ ചുരുട്ടി നേതാക്കൾ: നാടകാന്ത്യത്തിൽ സതീശൻ!

തിരുവനന്തപുരം ∙ വോട്ടെണ്ണൽ നടന്ന മേയ് 4 ന് ഉച്ചയ്ക്കു മുൻപുതന്നെ, നൂറിലേറെ സീറ്റുമായി വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ച് അണിയറ നീക്കങ്ങളും തുടങ്ങി. എല്‍എല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ മൂന്നു ക്യാംപുകളും സജീവമാക്കിയതോടെ പോര് തെരുവിലേക്കും നീണ്ടു.ഫലം വന്ന് മൂന്നാം ദിവസമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ അയയ്ക്കുമെന്നും അവര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കാണുമെന്നും അറിയിച്ചു. അതോടെ സമൂഹമാധ്യമങ്ങളിലെ പക്ഷംപിടിക്കല്‍ പതുക്കെ ഫ്ലെക്സ് പോരിലേക്ക് എത്തി. പ്രചാരണം നയിച്ച വി.ഡി.സതീശനാണു മുഖ്യമന്ത്രിപദത്തിനു യോഗ്യനെന്ന് സതീശന് പക്ഷം വാദിച്ചു. സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് രമേശിനു വേണ്ടി അനുയായികള്‍ രംഗത്തിറങ്ങിയത്. 2011ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിച്ചത് രമേശ് ആണെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടപ്പോൾ മാറിനിന്നിട്ടുണ്ടെന്നും അണികള്‍ അവകാശവാദം ഉന്നയിച്ചു. മേയ് ആറിന് ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു.∙ കേന്ദ്ര നിരീക്ഷകർ അഭിപ്രായം തേടുന്നു മേയ് ആറിനു വൈകിട്ടാണ് എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ്മാക്കനും തിരുവനന്തപുരത്ത് എത്തിയത്. രാത്രി എ.കെ.ആന്റണി, എം.എം.ഹസന് തുടങ്ങിയ നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഏഴിന് രാവിലെ ഇന്ദിരാ ഭവനില്‍ നടന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ അവര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷിക്കൊപ്പം പങ്കെടുത്തു. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി യോഗം ഐകകണേ്ഠ്യന പ്രമേയവും പാസാക്കി. തുടര്‍ന്ന് നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കാണുകയും ചെയ്തു. എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം അവകാശപ്പെട്ട് വേണുഗോപാല്‍, സതീശന് പക്ഷങ്ങള്‍ രംഗത്തെത്തി. രമേശ് ചെന്നിത്തല ക്യാംപ് 23 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടത്. വൈകിട്ട് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിരീക്ഷകര്‍ മടങ്ങിയത്. ചര്‍ച്ച കഴിഞ്ഞിറങ്ങിയ മുകുള്‍ വാസ്നിക്കിന്റെ കയ്യിലിരുന്ന പട്ടിക പുറത്തായതു വിവാദമായി.
Source link


