test del 5 copy of del 3
പറവൂരിന്റെ നായകൻ ഇനി സംസ്ഥാനത്തിന്റെ കൈപിടിക്കും; ജയിച്ചത് 2 മത്സരങ്ങൾ!

രണ്ടു മൽസരങ്ങൾ ജയിച്ചാണ് വി.ഡി.സതീശൻ ഇത്തവണ വിജയിയുടെ കസേരയിലിരിക്കുന്നത്. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാമത് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പാർട്ടിക്കുള്ളിലെ ‘തിരഞ്ഞെടുപ്പും.’ ഉദ്വേഗത്തോടെയാണ് രണ്ടു ഫലങ്ങളുമറിയാൻ രാഷ്ട്രീയ കേരളം കാത്തിരുന്നത്. ഒടുവിൽ, ആ വിശേഷണവും സതീശൻ തന്റെ പേരിനൊപ്പം എഴുതിച്ചേർക്കുന്നു: കേരള മുഖ്യമന്ത്രി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. 2001 മുതൽ പറവൂർ മണ്ഡലത്തിൽനിന്നു നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ : ഉണ്ണിമായ30 വർഷമായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് എന്നാൽ സതീശനാണ്. മനസ്സിൽ ഏതു വിഷമം വന്നാലും പറവൂരിലൂടെ ഒന്ന് കറങ്ങിയാൽ തീരത്തക്കവിധം ആത്മബന്ധമുണ്ട് ആ നാടുമായി എന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പറവൂരിൽനിന്നു മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം സതീശനൊപ്പം നിന്നു.
Source link


