test del 5 copy of del 3
കലാശക്കൊട്ട് കഴിഞ്ഞ് വോട്ടും എണ്ണി; ഇനിയെങ്കിലും ഇതൊന്നു നീക്കുമോ?

കോന്നി ∙ സെൻട്രൽ ജംക്ഷനിൽ പൊലീസ് വച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കം ചെയ്യാൻ നടപടിയില്ല. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാശക്കൊട്ടിൽ നിയന്ത്രണമേർപ്പെടുത്താനാണ് ഇവിടെ ബാരിക്കേഡുകൾ എത്തിച്ചത്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പത്തനംതിട്ട ഭാഗത്തേക്കും പുനലൂർ ഭാഗത്തേക്കും ചന്ദനപ്പള്ളി റോഡിലും മെഡിക്കൽ കോളജ് റോഡിലുമായി മുന്നണി പ്രവർത്തകരെ തടയാനാണു ബാരിക്കേഡുകൾ ഉപയോഗിച്ചത്.വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ കാര്യമായ ഗതാഗതക്കുരുക്കില്ലാതെ നിർത്താൻ കഴിയുന്ന ഭാഗത്താണു നാലു ബാരിക്കേഡുകൾ വച്ചിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ പോലും ഇവിടെ നിർത്താൻ കഴിയാത്ത അവസ്ഥയാണ്. മറ്റു വാഹനങ്ങളുടെ ഗതാഗതത്തിന് ഉൾപ്പെടെ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ചു കച്ചവടക്കാരും നാട്ടുകാരും പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസ്, പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
Source link


