NEWS
കിമ്മിന്റെ അമ്മയുടെ ജീവിതം, ഉത്തര കൊറിയ അറിയാത്ത രഹസ്യം; പുറത്തറിഞ്ഞാൽ അധികാരം തെറിക്കും?

പ്യോങ്യാങ്∙ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ജീവിതം നിഗൂഢമാണ്. എന്നാൽ, അതിനേക്കാൾ നിഗൂഢമായിരുന്നു അദ്ദേഹത്തിന്റെ അമ്മയായ കോ യോങ് ഹുയിയുടെ ജീവിതം. പൊതുവേദികളിൽ അവർ ഒരിക്കലും എത്തിയിട്ടില്ല. 2024ൽ പാരിസിലെ ആശുപത്രിയിൽ വച്ചാണ് കോ യോങ് ഹുയി മരിച്ചത്. ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ മരണവാർത്ത പ്രസിദ്ധീകരിച്ചില്ല. കോ യോങ് ഹുയിയുടെ ജപ്പാൻ ബന്ധമാണ് ഈ തിരസ്കാരത്തിനു പിന്നിൽ.കിം കുടുംബം പവിത്രമായ ‘പേക്തു പർവത രക്തബന്ധത്തിൽ’ പെട്ടതാണെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നതെന്നു ബിബിസി റിപ്പോർട്ടിൽ പറയുന്നു. രാജ്യം ഭരിക്കാൻ ജനിച്ച വീരൻമാരുടെ പരിശുദ്ധമായ ഒരു വംശാവലിയായാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. ഈ ‘രക്തബന്ധത്തിൽ’ നിന്നാണ് കിം കുടുംബത്തിന് ഭരണത്തിനുള്ള അധികാരം ലഭിക്കുന്നത്. ഉത്തരകൊറിയയുടെയും ചൈനയുടെയും അതിർത്തിയിലാണ് പേക്തു പർവതം സ്ഥിതി ചെയ്യുന്നത്. കൊറിയൻ പുരാണങ്ങൾ അനുസരിച്ച് രാജ്യത്തിന്റെ ഇതിഹാസ സ്ഥാപകനായ ഡാങ്കുന്റെ ജന്മസ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.കോയുടെ ജപ്പാനീസ് സാമൂഹിക പശ്ചാത്തലം കിം കുടുംബത്തിന്റെ പവിത്രമായ രക്തബന്ധത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഭരണകൂടം ഭയപ്പെട്ടു. കിം ജോങ് ഇല്ലിന്റെ ഔദ്യോഗിക ഭാര്യ കിം യങ് സൂക്കിന് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. ഉത്തരകൊറിയയിൽ വനിതാ പരമോന്നത നേതാവ് ഉണ്ടായിട്ടില്ലാത്തതിനാൽ അവർ അധികാരത്തിലെത്തിയില്ല. കിം ജോങ് ഇല്ലിന് മറ്റൊരു പങ്കാളിയായ സുങ് ഹേ രിമ്മിലും കുട്ടികളുണ്ടായിരുന്നു. അവരുടെ മകൻ കിം ജോങ് നാം ആയിരുന്നു കിം ജോങ് ഇല്ലിന്റെ മൂത്ത മകൻ എന്ന നിലയിൽ അധികാരത്തിലെത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന വ്യക്തി.
Source link


