NEWS

വിവാഹ സൽക്കാരവേദിയിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; 3 പേർക്ക് വെട്ടേറ്റു; ബ്രാഞ്ച് സെക്രട്ടറിക്കും പരുക്ക്


കാട്ടാക്കട (തിരുവനന്തപുരം) ∙ വിവാഹ സൽക്കാരത്തിനെത്തിയ സിപിഎം പ്രവർത്തകരുൾപ്പെടെ ഏറ്റുമുട്ടിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പേർക്കു വെട്ടേറ്റു. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലായി. ആക്രമണത്തിനു പിന്നിൽ പുസ്തകമേള നടന്നപ്പോഴുണ്ടായ സംഘർഷമാണെന്നു പൊലീസ് പറ‍ഞ്ഞു.സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണു പരുക്കേറ്റത്. ആക്രമണത്തിനു പിന്നിൽ 8 അംഗ സംഘമാണെന്ന പരുക്കേറ്റവരുടെ മൊഴിയിലാണ് സിപിഎം നാവെട്ടിക്കോണം ബ്രാഞ്ച് സെക്രട്ടറി നാവെട്ടിക്കോണം തടത്തരികത്ത് വീട്ടിൽ മനു (35), സഹോദരൻ ഷിനു (ലല്ലു–30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.


Source link

Back to top button