test del 5 copy of del 3

അൻസിബ രാജിവച്ചത് മനസ്സു മടുത്തിട്ട്, സഹായം ചോദിച്ച് വിളിച്ച ബീന ചേച്ചിയോട് അവർ ചെയ്തത്: ബാബുരാജ് വെളിപ്പെടുത്തുന്നു


താരസംഘടനയായ ‘അമ്മ’യിലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ്. സംഘടനയിലെ ഒരു വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും ഉന്നയിച്ച ഞെട്ടിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണനേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി താരം രംഗത്തെത്തിയത്. സംഘടനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നീക്കങ്ങളാണ് നിലവിലെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും, ‘അമ്മ’ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും ബാബുരാജ് തുറന്നടിച്ചു. ‘‘അമ്മയിൽ നടന്ന സംഭവങ്ങളെല്ലാം അറിഞ്ഞു. അമ്മയിലെ ജീവനക്കാരിയായ അതുല്യ എക്‌സിക്യൂട്ടീവിൽ നൽകിയ പരാതിയും വായിച്ചു. ആ പരാതി വായിച്ചാൽ ആരുടെയും തല കറങ്ങിപ്പോകും. അതാണ് അവസ്ഥ. എന്നോട് ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് ഇതാണ്; ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ തന്നെ കാരണം ‘അമ്മ’ എന്ന സംഘടനയുടെ ആ ഒരു മഹത്വം ഓർത്തിട്ടാണ്. ആരോപണവിധേയരായ ആൾക്കാർ മത്സരിക്കാൻ പാടില്ല, ഇത് അത്രയും ദൈവികവും പുണ്യവുമായ സംഘടനയാണ് എന്നൊക്കെ പറഞ്ഞ് കുറേപേർ മുറവിളി കൂട്ടിയതുകൊണ്ടാണ്. ‘ഈ പ്രാവശ്യം സ്ത്രീകൾ ഭരിക്കട്ടെ’ എന്ന് പറഞ്ഞ് അവർ അധികാരത്തിൽ വന്നത്. അല്ലാതെ അവിടെ മത്സരിക്കാനോ അത് കൊണ്ടുനടക്കാനോ അറിയുന്ന ആൾക്കാർ ഇല്ലാത്തതുകൊണ്ടല്ല. എത്രയോ വർഷം വളരെ ഭംഗിയായിട്ടാണ് നമ്മളൊക്കെ ‘അമ്മ’ നോക്കിനടത്തിയത്. കൃത്യമായ കണക്കുകളും ബാങ്ക് ബാലൻസും ഒക്കെ ഏൽപ്പിച്ചിട്ടാണ് നമ്മൾ അവിടുന്ന് മാറിപ്പോകുന്നത്. ഇതിന്റെ പിന്നിൽ ഈ സംഘടന തുടങ്ങിയ കാലം മുതൽ പ്രവർത്തിച്ചവരുടെയും മരിച്ചുപോയവരുടെയും ഒക്കെ വലിയ അധ്വാനമുണ്ട്. നമ്മുടെ ബൈലോയിൽ കൃത്യമായി പറയുന്നുണ്ട് ഓഫിസ് സമയം അഞ്ചുമണി വരെയാണെന്ന്. ഞങ്ങളൊക്കെ ഉള്ള സമയത്ത് പരമാവധി ആറ് മണി അല്ലെങ്കിൽ ഏഴു മണി വരെ ഇരിക്കും. ഇതിപ്പോൾ വെളുപ്പിന് രണ്ട് മണിക്കും നാല് മണിക്കും ഒക്കെ ഓഫിസ് തുറന്നിടുന്നത് എന്തിനാണ്? അതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. അവർ വീട്ടിൽ പോയതിനുശേഷവും അവരെക്കൊണ്ടു ജോലി ചെയ്യിക്കുകയാണ് എന്ന് പറയുന്നത് തികച്ചും തെറ്റാണ്. പണ്ട് സിനിമാക്കാർക്ക് അവിടെ വന്നിരിക്കാൻ അധികം സമയം കിട്ടുമായിരുന്നില്ല. ഞങ്ങളൊക്കെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് വച്ചാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് തീർക്കുമായിരുന്നു. ഇപ്പോൾ അവിടെ കറന്റ് ബില്ല് മാത്രം 36,000 രൂപയായി എന്നാണ് അവരുടെ കത്തിൽ പറയുന്നത്.


Source link

Back to top button