CINEMA

കോർട്ട് റൂം പോരാട്ടവുമായി സൊനാക്ഷിയും ജ്യോതികയും


സിസ്റ്റം ട്രെയിലർ ‘ബ​റേ​ലി​ ​കി​ ​ബ​ർ​ഫി​ ,​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​‘​നി​ൽ​ ​ബ​ത്തേ​യ് ​സ​ന്നാ​ത​’​ ​എ​ന്നീ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​സം​വി​ധാ​യി​ക​ ​അ​ശ്വി​നി​ ​അ​യ്യ​ർ​ ​തി​വാ​രി​യു​ടെ​ ​പു​തി​യ​ ​പ്രൈം​ ​വീ​ഡി​യോ​ ​ചി​ത്രം​ ​‘​സി​സ്റ്റം​’​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​സൊ​നാ​ക്ഷി​ ​സി​ൻ​ഹ,​ ​ജ്യോ​തി​ക,​ ​അ​ശു​തോ​ഷ് ​ഗോ​വാ​രി​ക​ർ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു.​സൊ​നാ​ക്ഷി​ ,​ ​നെ​ഹ​ ​എ​ന്ന​ ​യു​വ​ ​അ​ഭി​ഭാ​ഷ​ക​യാ​യും​ ​ജ്യോ​തി​ക​ ​,​ സ​രി​ക​ ​എ​ന്ന​ ​സ്മാ​ർ​ട്ട് ​കോ​ർ​ട്ട്‌​റൂം​ ​സ്റ്റെ​നോ​ഗ്രാ​ഫ​റാ​യും​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​അ​തി​വേ​ഗ​ ​കോ​ർ​ട്ട്‌​റൂം​ ​പോ​രാ​ട്ട​ങ്ങ​ളും​ ​സ​ങ്കീ​ർ​ണ​ ​ബ​ന്ധ​ങ്ങ​ളും​ ​ശ​ക്ത​മാ​യ​ ​നി​മി​ഷ​ങ്ങ​ളും​ ​ട്രെ​യി​ല​റി​ൽ​ ​സ​മ്മാ​നി​ക്കു​ന്നു.​ ​
മേ​യ് 22​ ​മു​ത​ൽ​ ​ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​ ​ലോ​ക​മെ​മ്പാ​ടും​ 240​-​ത്തി​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഹി​ന്ദി​യി​ൽ​ ​ആ​മ​സോ​ൺ​ ​പ്രൈം​ ​വീ​ഡി​യോ​യി​ൽ​ ​സ്ട്രീ​മിം​ഗ് ​ആ​രം​ഭി​ക്കും.​പ്രീ​തി​ ​അ​ഗ​ർ​വാ​ൾ,​ ​ആ​ദി​നാ​ഥ് ​കൊ​ത്താ​രെ,​ ​ആ​ശ്രി​യ​ ​മി​ശ്ര,​ ​ഗൗ​ര​വ് ​പാ​ണ്ഡെ,​ ​സ​യ​ൻ​ദീ​പ് ​ഗു​പ്ത​ ​എ​ന്നി​വ​ർ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​
ബ​വേ​ജ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ​മ്മി​ ​ബ​വേ​ജ,​ ​ഹ​ർ​മ​ൻ​ ​ബ​വേ​ജ,​ ​സ്മി​ത​ ​ബാ​ലി​ഗ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ശ്വി​നി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​‘​നി​ൽ​ ​ബ​ത്തേ​യ് ​സ​ന്നാ​ത​’​ ​മ​ല​യാ​ള​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യ​ ​‘​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​’​ ​എ​ന്ന​ ​ചി​ത്ര​മാ​യി​ ​റീ​മേ​ക്ക് ​ചെ​യ്തി​രു​ന്നു.


Source link

Back to top button