test del 5 copy of del 3
നീറ്റ് ചോർച്ച: 10 ലക്ഷത്തിന് ചോദ്യപ്പേപ്പർ വാങ്ങി 15 ലക്ഷത്തിന് വിറ്റു: ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ

മുംബൈ∙ 2026 നീറ്റ് യുജി ചോദ്യപ്പേപ്പറുമായി 95 മുതൽ 100 ശതമാനം വരെ സാമ്യമുള്ള ചോദ്യങ്ങളായിരുന്നു വിദ്യാർഥികൾക്കും കോച്ചിങ് സെന്ററുകൾക്കുമിടെ വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യപ്പേറിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തൽ. കൈപ്പടയിൽ തയാറാക്കിയ നിലയിൽ വാട്സാപ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന്റെ ഉറവിടം തിരയുകയാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘം. ‘കൈപ്പടയിലുള്ള മാതൃകാ ചോദ്യപ്പേപ്പറിന്റെ യഥാർഥ പതിപ്പ് കിട്ടിയ വ്യക്തിയെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. പക്ഷേ 7 ദിവസം കൊണ്ട് അയാളെ കണ്ടെത്തുകയെന്നത് എളുപ്പമല്ല’–പേരു വെളിപ്പെടുത്താൻ തയാറാകാത്ത അന്വേഷണ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോടു പറഞ്ഞു.ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ എഫ്ഐആറിട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, കേസുമായി സഹകരിക്കുന്ന രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും നാസിക് പൊലീസും വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ചോദ്യപ്പേപ്പർ പ്രിന്റ് ചെയ്ത നാസിക്കിലെ പ്രസിൽ നിന്നാകാം ചോദ്യപ്പേപ്പർ ചോർന്നതെന്ന് രാജസ്ഥാൻ എസ്ഒജി പറയുന്നു. എന്നാൽ ടെലഗ്രാം ആപ്പിൽനിന്നാണ് നാസിക്കിലെ വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പർ ലഭിച്ചതെന്നും പുണെയിലെ വിദ്യാർഥികളാണ് നാസിക്കിലേക്ക് പേപ്പർ കൈമാറിയതെന്നുമാണ് നാസിക് പൊലീസിന്റെ കണ്ടെത്തൽ. രാജസ്ഥാനിലെ കോട്ടയ്ക്ക് സമാനമായി മൽസരപരീക്ഷാ പരിശീലനത്തിന്റെ കേന്ദ്രമായി മാറിയ ഇടമായ സീക്കറാണ് നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ മുഖ്യകേന്ദ്രങ്ങളിലൊന്ന്. സീക്കറിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്ന വിവരം നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും പൊലീസിനും ലഭിച്ചത്.അവസാന വർഷ ബിഎഎംഎസ് വിദ്യാർഥിയായ ശുഭം ഖൈർനർക്ക് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പർ ലഭിച്ചു. അയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു. ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന, രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ചോദ്യപ്പേപ്പറിന്റെ സോഫ്റ്റ് കോപ്പി ലഭിച്ചു. ഈ പെൺകുട്ടി ചോദ്യപ്പേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിങ് സെന്ററിനും കൈമാറി. ഈ കോച്ചിങ് സെന്ററിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്നു എന്ന സൂചന എൻടിഎ അധികൃതർക്കും പൊലീസിനും ലഭിച്ചത്. ശേഷം ഏതാനും വിദ്യാർഥികളും സീക്കറിലെ കോച്ചിങ് സെന്റർ ജീവനക്കാരും എൻടിഎയ്ക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പരീക്ഷ റദ്ദാക്കുകയായിരുന്നു.
Source link


