test del 5 copy of del 3

ഇനിയും തീരുമാനമായില്ല; മുഖ്യമന്ത്രി കസേരയിൽ കണ്ണുനട്ട് നേതാക്കള്‍, കണക്കുകൂട്ടലുകൾ ഇങ്ങനെ


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപ് മുൻ കെപിസിസി പ്രസിഡന്റുമാരുടെയും വർക്കിങ് പ്രസിഡന്റുമാരുടെയും അടക്കം അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ഇവരുമായി ആശയവിനിയമയം നടത്തും. തീരുമാനം ഉടനുണ്ടാകും. ∙ വി.ഡി.സതീശൻ ക്യാംപ്: മുൻ കെപിസിസി പ്രസിഡന്റുമാരടക്കമുള്ളവരുടെ അഭിപ്രായം തേടാനുള്ള തീരുമാനത്തിൽ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിൽ. ജയിച്ചുവന്ന 63 എംഎൽഎമാരുള്ളപ്പോൾ മുഖ്യമന്ത്രിയായി പുറത്തുനിന്നുള്ളയാൾ എന്തിന്? മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പ്രകടിപ്പിക്കുന്നതു ജനവികാരമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും സതീശനൊപ്പമാണെന്നു വ്യക്തമായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപിക്കുന്നത് ജനവികാരം എതിരാക്കും. എംഎൽഎമാരായ കെ.പി.നൗഷാദ് അലി, മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ.∙ രമേശ് ചെന്നിത്തല ക്യാംപ്: യൂത്ത് കോൺഗ്രസ് കാലത്ത് രമേശിനു കീഴിലിരുന്ന ഭാരവാഹികളിൽ പലരും വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം മുഖ്യമന്ത്രിമാരായി. സതീശനോ വേണുഗോപാലിനോ കീഴിൽ രമേശിനെ മന്ത്രിയായി ഇരുത്തുന്നത് കടുത്ത അനീതിയും അവഹേളനവും. എല്ലാക്കാലത്തും പാർട്ടിയുടെ അച്ചടക്കം പാലിച്ചയാൾ. നേതാക്കൾ തമ്മിലുള്ള ഫ്ലെക്സ് യുദ്ധത്തിൽ പങ്കാളിയായില്ല. എംഎൽഎമാരായ അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നു.


Source link

Back to top button