CINEMA

ഭായിമാരുടെ കഥയുമായി ഗാന്ധിനഗ‌ർ സൺഡേ മാർക്കറ്റ്


ബോളിവുഡ് താരം ബാബിൽ ഖാൻ നായകനായി മലയാള അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് ഗാന്ധിനഗർ സൺഡേ മാർക്കറ്റ് എന്നു പേരിട്ടു. ബാബു ജനാർദ്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്നു. സംവിധായകൻ എം. പത്മകുമാർ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു. ഗുരുകൃപാ ഫിലിംമ്പിന്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് നിർമ്മാണം. ഗുരുകൃപാ ഫിലിംസിന്റെ ലോഗോ പ്രകാശനം ജോണി ആന്റണി നിർവഹിച്ചു കേരളീയ സമൂഹത്തിൽ നിർണായ സാന്നിദ്ധ്യമായ ഭായിമാരായ നാലു സുഹൃറുത്തുക്കളെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ അവതരണം. അപർണ ബാലമുരളി, ആത്മീയ, പുതുമുഖം നിഖിൽ നായർ, സുധീർ കരമന , ജഗദീഷ്, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം – നന്ദഗോപൻ. വി, ഛായാഗ്രഹണം ഫാസിൽ നാസർ . എഡിറ്റിംഗ് – സൂരജ് ഇ . എസ് കലാസംവിധാനം – വിനോദ് പട്ടണക്കാടൻ . മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ. . പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല. മേയ് 19ന് ജാർഖണ്ഡിലെ സിലിഗുരിയിൽ ചിത്രീകരണം ആരംഭിക്കും. പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. പി.ആർ. ഒവാഴൂർ ജോസ്.


Source link

Back to top button