test del 5 copy of del 3

വിജയ് മക്കൾ ഇയക്കത്തിന് തെക്കൻ കേരളത്തിൽ അരലക്ഷം അംഗങ്ങൾ; പാർട്ടി യൂണിറ്റുകളായി മാറും ?


തിരുവനന്തപുരം ∙ തമിഴൻകൊടി, ധർമക്കൊടി, തലൈവൻകൊടി, വിജയക്കൊടി, വീരക്കൊടി… ടിവികെ പതാകഗാനത്തിനു പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ വിജയ് ആരാധകർ ആർത്തിരമ്പി. തമിഴകത്തിന്റെ ജനനായകനായി വിജയ് മാറിയപ്പോൾ കേരളത്തിലും ആരാധകരുടെ വലിയ ആഘോഷമായിരുന്നു ഞായർ. വിജയ് മക്കൾ ഇയക്കത്തിന് തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ യൂണിറ്റുകളുള്ള ജില്ലകളാണ് തിരുവനന്തപുരവും കൊല്ലവും. 500 യൂണിറ്റുകളിലായി ഏകദേശം അരലക്ഷം അംഗങ്ങളുണ്ട്. വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ തങ്ങൾ 15 വർഷമായി കണ്ട സ്വപ്നം പൂവണിയുന്നതിലെ സന്തോഷത്തിലാണ് ഏവരും. വൈകാതെ വിജയ് മക്കൾ ഇയക്കം കേരളത്തിൽ പാർട്ടി യൂണിറ്റുകളായി മാറുമെന്ന അഭ്യൂഹവും ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ ശക്തമായ സാന്നിധ്യമാകാൻ തങ്ങൾക്കു കഴിയുമെന്നാണ് ഇവർ കരുതുന്നത്. വിജയ് മക്കൾ ഇയക്കത്തിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടൻ നിലവിൽ വരും.ഇന്നലെ എൽഇഡി സ്‌ക്രീനുകളിൽ സത്യപ്രതിജ്ഞാച്ചടങ്ങ് തൽസമയം കണ്ടും മധുരം വിതരണം ചെയ്തും ടിവികെ കൊടികളുമായി പ്രകടനങ്ങൾ നടത്തിയും ആരാധകർ വിജയാഹ്ലാദം പങ്കിട്ടു. വിജയ്‌യുടെ ഫ്ലെക്സ് ബോർഡുകളിൽ പാലഭിഷേകം നടത്തി. വിജയ്‌ ചിത്രങ്ങളിലെ ഗാനങ്ങളുമായി നൃത്തം വച്ചും സത്യപ്രതിജ്ഞദിനം ഉത്സവമാക്കി. പായസം, മധുര പലഹാര വിതരണവും നടത്തി. നഗരത്തിലെ ആരോരുമില്ലാത്ത അന്തേവാസികളുടെ കേന്ദ്രങ്ങളിൽ സദ്യയും മധുരവിതരണവും ഉണ്ടായിരുന്നു.


Source link

Back to top button