NATIIONAL
‘അവൻ എന്റെ സ്ഥാനത്തേയ്ക്കാണ് വരുന്നതെന്ന് അറിയാമായിരുന്നു, വിട്ടുകൊടുക്കൂ എന്ന് മനസ്സ് പറഞ്ഞു’: വെളിപ്പെടുത്തി സഞ്ജു– വിഡിയോ

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം ഫോമിനെക്കുറിച്ചും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായപ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. ഇഷാൻ കിഷൻ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുകയും ഡഗൗട്ടിലിരുന്ന് ഒരു കാഴ്ചക്കാരനായി മാത്രം ആ മത്സരങ്ങൾ കാണേണ്ടി വരികയും ചെയ്ത ആ ഘട്ടത്തെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തില്‍ മുന്‍ താരം അഭിനനവ് മുകുന്ദുമായി സംസാരിച്ചപ്പോഴാണ് സഞ്ജു മനസ്സുതുറന്നത്. പക്ഷേ നമ്മൾ നമ്മളെത്തന്നെയാണ് നോക്കുന്നത്, അല്ലേ? ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ അന്ന് എനിക്ക് തോന്നി ഇഷാനും കഴിഞ്ഞ രണ്ടു വർഷമായി അവന് സംഭവിച്ച കാര്യങ്ങൾ മൂലം അവൻ സിസ്റ്റത്തിന് പുറത്തായിരുന്നു. അവൻ ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്തു. അവൻ എവിടെ എത്തണോ അവിടെ എത്തി. അവൻ റൺസ് സ്കോർ ചെയ്യാൻ തുടങ്ങുകയായിരുന്നു. സത്യസന്ധമായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ സമ്മതിക്കാൻ കഴിയും, അവൻ എന്റെ സ്ഥാനത്തേക്ക് വരികയാണെന്ന് എനിക്ക് തോന്നിയിരുന്നു. തീർച്ചയായും, നമ്മൾക്ക് അതു തോന്നും, തോന്നിയിരിക്കണം.∙ എന്തുകൊണ്ട് ഫേംഔട്ടായി? ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും സഞ്ജു പറഞ്ഞു. ‘‘സ്വപ്നനേട്ടത്തിന് അടുത്തെത്തുമ്പോൾ നമ്മൾ നമ്മുടെ സാധാരണ രീതികളിൽ നിന്ന് പുറത്തുകടക്കും. അതാണ് എനിക്ക് തോന്നിയത്. ദക്ഷിണാഫ്രിക്കയിൽ ഞാൻ ഒരു മത്സരം കളിച്ചു, ഞാൻ റൺസ് നേടി, എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. ഞാൻ ഇത് എത്രയോ വർഷങ്ങളായി ചെയ്യുന്നു. എന്നാൽ എന്റെ ഉള്ളിലെന്തോ എന്നോട് പറയുന്നുണ്ടായിരുന്നു, എനിക്ക് കുറെ വർഷങ്ങളായി ഒരു സ്വപ്നമുണ്ട്, ആ സ്വപ്നം ഇപ്പോൾ വളരെ അടുത്താണെന്ന്. അതുകൊണ്ട്, നിങ്ങൾ ഇപ്പോൾ കഠിനമായി പരിശ്രമിക്കണം.
Source link


