CINEMA

ബിജെപിയെ പോലും കടത്തിവെട്ടി; സത്യപ്രതിജ്ഞാ ചടങ്ങിൽ ആ ‘കേന്ദ്ര നിർദേശം’ അതേപടി അനുസരിച്ച് വിജയ്


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. ഇതോടെ ദേശീയ ഗാനത്തിന്റെ കാര്യത്തിൽ ബിജെപിയെക്കാൾ ഒരുപടി മുന്നിലാണ് താനെന്ന് വിജയ് തെളിയിച്ചതായാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ദേശീയ ഗാനത്തിന് മുമ്പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരി 28ലെ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു വിജയ് സർക്കാർ. ഈ ഉത്തരവിനെ എതിർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വന്ദേമാതരം പാടിയതെന്നതും ശ്രദ്ധേയമാണ്.


Source link

Back to top button