test del 5 copy of del 3
മേയ് 5ന് കേരളത്തിൽ രണ്ട് നിയമസഭകൾ!; നിയമസഭ പിരിച്ചുവിട്ടത് പുതിയതു വന്നശേഷം

തിരുവനന്തപുരം ∙ കേരളത്തിൽ പഴയ നിയമസഭ പിരിച്ചുവിടും മുൻപു തന്നെ പുതിയ നിയമസഭ നിലവിൽ വന്നത് നിയമ–ഭരണഘടനാ പ്രശ്നങ്ങൾക്കു കാരണമാകുന്ന സ്ഥിതിയായി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്.സർക്കാരും ലോക്ഭവനും തമ്മിലെ ഏകോപനമില്ലായ്മയുടെ ഫലമായാണ് ഇതു സംഭവിച്ചതെന്നു കരുതുന്നവരുണ്ട്. ഇലക്ഷൻ ഡിപ്പാർട്മെന്റും പൊതുഭരണ വകുപ്പും തമ്മിലുള്ള ധാരണക്കുറവു സർക്കാരിലെ വീഴ്ചയ്ക്കു കാരണമായി.പുതിയ നിയമസഭ പ്രാബല്യത്തിൽ വരുന്ന വിജ്ഞാപനം ഇറക്കാനുള്ള അധികാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പിരിച്ചുവിടാനുള്ള അധികാരം ഗവർണർക്കുമാണ്. മുൻകാലങ്ങളിലെല്ലാം, നിലവിലുണ്ടായിരുന്ന സഭ പിരിച്ചുവിട്ടുള്ള വിജ്ഞാപനം വന്ന ദിവസമോ പിറ്റേന്നോ ആണ് പുതിയ നിയമസഭ സംബന്ധിച്ച വിജ്ഞാപനം വന്നിട്ടുള്ളത്. ഏതെങ്കിലും ഒരു വിജ്ഞാപനത്തിൽ തിരുത്തൽ വേണ്ടി വരും.
Source link


