test del 5 copy of del 3
ചിന്നക്കടയിലെ ‘വൻമതിൽ’ പൊളിച്ചുനീക്കി നിർമിക്കാൻ ലക്ഷ്യമിടുന്ന ഫ്ലൈഓവർ; മുഖഛായ മാറ്റാൻ ആകാശപ്പാത

കൊല്ലം ∙ ചിന്നക്കടയിലെ ‘വൻമതിൽ’ പൊളിച്ചുനീക്കി നിർമിക്കാൻ ലക്ഷ്യമിടുന്ന ഫ്ലൈഓവറിന്റെ രൂപരേഖ കോർപറേഷൻ കൗൺസിലർമാർക്കു മുന്നിൽ അവതരിപ്പിച്ചു. പ്രമുഖ ആർക്കിടെക്ട് വി.ആർ.ബാബുരാജ് (അഭിലാഷ് ഗ്രൂപ്പ്) ആണു രൂപരേഖ തയാറാക്കി അവതരിപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലവൽ പാർക്കിങ്ങിനു സമീപത്തു നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫിസിനു സമീപമുള്ള ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന വിധത്തിലാണിത്. വൈഎംസിഎ റോഡിൽ എസ്എംപി പാലസിനു സമീപത്തു നിന്നു മറ്റൊരു ഫ്ലൈ ഓവർ തുടങ്ങി ചിന്നക്കട മണിമേടയ്ക്കു സമീപം രണ്ടും സംഗമിക്കും. നിരന്തരം അടച്ചിടുന്ന എസ്എംപി പാലസ് റെയിൽവേ ഗേറ്റിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും. നേരത്തെ ഒരു മാസത്തോളം റെയിൽവേ ഗേറ്റ് തുടർച്ചയായി അടച്ചിട്ടിരുന്നു. ആകാശപാതയുടെ അടിയിൽ വിവിധ കളി ഉപകരണങ്ങൾ, വിനോദത്തിനും സാംസ്കാരിക പരിപാടികൾക്കും ഉള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടുന്ന അർബൻ പാർക്ക് നിർമിക്കും. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമായി ഇതു മാറ്റുകയാണു ലക്ഷ്യം. നിർമാണം തുടങ്ങിയാൽ 18 മാസം കൊണ്ടു പൂർത്തിയാക്കാനാകും. വിനോദ സഞ്ചാര വികസനത്തിനും പ്രയോജനപ്പെടുന്ന വിധത്തിലാണു പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. 175 – 200 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രഹസനവും ആത്മാർഥത ഇല്ലാത്തതുമാണെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു. നിലവിലെ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് ഹൈക്കോടതി ഉത്തരവു പ്രകാരമാണ്. അതിനാൽ കോടതിയുടെ ഉത്തരവ് ഇല്ലാതെ പൊളിച്ചു നീക്കാനാകില്ല. എഡിബിയുടെ വായ്പ കാലാവധി 2032 വരെ നിലനിൽക്കുന്നതിനാൽ അവരുടെ അനുമതി ലഭിക്കില്ലെന്നും ഗിരീഷ് പറഞ്ഞു. സി.സുരേഷ് കുമാറും (ബിജെപി) സമാനരീതിയിൽ വിമർശിച്ചു. എഡിബി വായ്പ നിലവിൽ ഇല്ലെന്നു മേയർ എ.കെ.ഹഫീസ് പറഞ്ഞു.
Source link


