test del 5 copy of del 3
കെസി സാറിനോട് ഒരപേക്ഷ, നിങ്ങൾ കേരളത്തിലേക്ക് വരാതിരിക്കുക: നടൻ സുധീർ പറയുന്നു

കേരളത്തിലെ മുഖ്യമന്ത്രിയെ എത്രയും പെട്ടന്ന് തിരഞ്ഞെടുത്ത് ജനങ്ങളുടെ ആശങ്ക തീർക്കണമെന്ന് നടൻ സുധീർ. വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും സുധീർ പറയുന്നു.അതു നിങ്ങളുടെ ക്രെഡിറ്റ് ആയോ വലിയ സംഭവമായോ ഒന്നും കാണല്ലേ, കേരളത്തിലെ ജനങ്ങൾ മണ്ടന്മാരൊന്നുമല്ല, വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാൾ മുഖ്യമന്ത്രിയാക്. ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്തോ, വെറുപ്പിക്കല്ല്. തലപ്പിത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാൻ ചെയ്യരുത്. ചീറ്റിപ്പോകും, മനസ്സിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്.’’–സുധീറിന്റെ വാക്കുകൾ.
Source link


