test del 5 copy of del 3

കൊടുംക്രൂരത! മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ


ന്യൂഡൽഹി∙ 3 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നു ചൂണ്ടിക്കാട്ടി മാതാവ് ജനിക്പുരി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ സമയത്തിനിടെ 57 വയസ്സുകാരനായ പ്രതി തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


Source link

Back to top button