test del 5 copy of del 3

പകൽ പ്രത്യക്ഷപ്പെടില്ല, രാത്രി മാത്രം പുറത്തിറങ്ങുന്ന ‘കച്ച ബനിയൻ ഗാങ്’; ഉറക്കംകെടുത്തും സംഘം വീണ്ടുമിറങ്ങി


ഡൽഹി∙ പകൽ പ്രത്യക്ഷപ്പെടില്ല. രാത്രി മാത്രം പുറത്തിറങ്ങുന്ന ഈ മോഷണസംഘത്തെ ഉത്തരേന്ത്യയിലെ കുറുവസംഘമെന്നു വിശേഷിപ്പിക്കാം. മധ്യപ്രദേശിലെ ഗുണയിൽ നിന്നുള്ള ഗോത്രവർഗമായ പർധി വിഭാഗത്തിൽപെട്ടവരാണിവർ. മൂന്നര പതിറ്റാണ്ടായി ഡൽഹി–എൻസിആറിലെ ജനവാസ മേഖലകളിലുള്ളവരുടെ ഉറക്കംകെടുത്തിയിരുന്ന ഈ മോഷണസംഘം വീണ്ടുമിറങ്ങി.അംബേദ്കർ നഗറിലെ ജഹാൻപന്ന വനമേഖലയിൽ മോഷണസംഘത്തെ കണ്ടെത്തിയെങ്കിലും സംഘം പൊലീസിന് നേരെ വെടിയുതിർത്തു കടന്നുകളയാൻ ശ്രമിച്ചു. പൊലീസ് തിരിച്ചു വെടിവച്ചതോടെ കാക്കേ, കൃഷ്, ശിവ എന്നിവർ വെടിയേറ്റു വീണു. മറ്റു 3 പേരെ ഗുണയിലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. 2025ൽ നേബ്സരായിലെ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.5 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നതും കച്ച ബനിയൻ ഗാങ്ങായിരുന്നു. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.2022ൽ ലോധി കോളനിയിൽ നടന്ന മോഷണത്തിനു പിന്നാലെ സംഘത്തിനായി പൊലീസ് ഗുണയിൽ തിരച്ചിൽ നടത്തി. കച്ച ബനിയൻ ഗാങ്ങിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘പണത്തിനു വേണ്ടി മാത്രമല്ല അവർ മോഷ്ടിക്കുന്നത്, ഒരു കുലത്തൊഴിൽ പോലെയാണത്. പലരുടെയും അച്ഛനും മുത്തച്ഛനുമൊക്കെ മോഷ്ടാക്കളായിരിക്കും. അടുത്ത ബന്ധുക്കൾ ഏഴും എട്ടും പേരുള്ള സംഘമായാണു മോഷണത്തിനിറങ്ങുന്നത്. ഒരു ഗ്രാമത്തിൽ ഇത്തരത്തിലുള്ള 15 സംഘങ്ങൾ വരെയുണ്ടാകും. ‘കുലത്തൊഴിൽ’ പഠിപ്പിക്കുന്നതിനായി കുട്ടികളെയും ഒപ്പം കൂട്ടും’.


Source link

Back to top button