NEWS
ആദ്യമേ കമ്പനി പറഞ്ഞു: മഴക്കാലത്ത് ചോരും; മഴക്കോട്ടിട്ട് യാത്ര ചെയ്യാനും ആളില്ല, 2.5 കോടിയുടെ ഡബിൾ ഡെക്കർ ബസിൽ താഴെയും വേണം കുട

കോഴിക്കോട് ∙ സീലിങ്ങിൽ നിന്ന് വെള്ളം ചോർന്നു താഴെയുള്ള യാത്രക്കാരുടെ തലയിലേക്ക്, പെരുമഴയിൽ ഡബിൾ ഡെക്കർ ബസിൽ കുടപിടിക്കേണ്ട സ്ഥിതി. ചാർജിങ്ങും പ്രതിസന്ധിയിലായതോടെ ഡബിൾ ഡെക്കർ ബസിലെ യാത്ര ദുരിതപൂർണം. രണ്ടരക്കോടിയോളം രൂപയുടെ ഇലക്ട്രിക് ബസാണ് സിറ്റി ടൂർ പദ്ധതിക്കായി കൊണ്ടുവന്നത്.മഴക്കാലത്ത് ചോർച്ചയുണ്ടാകുമെന്ന് ആദ്യമേ കമ്പനി പറഞ്ഞിരുന്നു. ലീക്ക് പ്രൂഫ് ചെയ്ത് പരിഹരിക്കാമെന്നും അറിയിച്ചിരുന്നു. ജൂണിൽ പെരുമഴ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മഴക്കോട്ടിട്ട് യാത്ര ചെയ്യാൻ ആളുകളെ കിട്ടാതായി. മുകൾനിലയിലെ വെള്ളം ലൈറ്റുകൾക്കിടയിലൂടെ താഴെ നിലയിലേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് കമ്പനിയെ പ്രശ്നം അറിയിച്ചത്. എന്നാൽ കമ്പനി പ്രതിനിധികളെത്തി പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.
Source link


