LATEST NEWS

‘കുടുംബം നോക്കുന്നവർ കുടുംബത്തിലിരിക്കട്ടെ’; സിപിഎം നേതൃത്വത്തിനെതിരെ വിവിധയിടങ്ങളിൽ പോസ്റ്റർ


തളിപ്പറമ്പ് ∙ സിപിഎം നേതാവ് പി.ജയരാജനെ അനുകൂലിച്ചു കുറുമാത്തൂരിലും ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘വ്യക്തികളായ നേതാക്കന്മാർ നേതാക്കളായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതുകൊണ്ടാണ്, ജനങ്ങളെ സേവിക്കൽ എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാൻ ഏതു നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ കീഴ്പ്പെടുത്തും’ എന്ന മുന്നറിയിപ്പുമായാണു ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ, സംസ്ഥാന സെക്രട്ടറിയായി സ്വരാജും എന്നു പ്രഖ്യാപിച്ച് ഇന്നലെ രാവിലെ കുറുമാത്തൂർ സ്കൂളിനു സമീപം ബോർഡ് സ്ഥാപിച്ചത്. വിവരമറിഞ്ഞെത്തിയ പാർട്ടി പ്രവർത്തകർ ഉടൻ ബോർഡ് നീക്കം ചെയ്തു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുറുമാത്തൂർ.തളിപ്പറമ്പ് ∙ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടി ഗ്രാമമായ ആന്തൂർ അയ്യങ്കോലിലും ബോർഡ്. ‘കുടുംബം നോക്കുന്നവർ കുടുംബത്തിലിരിക്കട്ടെ’ എന്നെഴുതി പി.ജയരാജന്റെയും എം.സ്വരാജിന്റെയും ചിത്രങ്ങളുമായി അയ്യങ്കോൽ സഖാക്കൾ എന്ന പേരിൽ ഇന്നലെ രാവിലെയാണു ബോർഡ് സ്ഥാപിച്ചത്. അയ്യങ്കോലിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് ബോർഡ് സ്ഥാപിച്ചത്. പ്രവർത്തകെത്തി ബോർഡ് എടുത്തുമാറ്റി.


Source link

Back to top button