NEWS
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ്: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2 വ്യത്യസ്ത റിപ്പോർട്ടുകൾ

തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിനു വിൽപന നികുതി ഇളവു നൽകുന്ന വിഷയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 6 മാസത്തെ ഇടവേളയിൽ ജിഎസ്ടി വകുപ്പിൽനിന്നു നൽകിയത് പരസ്പര വിരുദ്ധമായ 2 റിപ്പോർട്ടുകൾ. ഇളവു നൽകരുതെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിൽ, ഇളവു നൽകാമെന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ അധികം ഇളവു ബെക്കാഡി കമ്പനിക്കു ലഭിക്കുന്ന തരത്തിലായിരുന്നു രണ്ടാമത്തെ റിപ്പോർട്ടിലെ ശുപാർശ. റിപ്പോർട്ട് അംഗീകരിച്ചിരുന്നില്ല.2022–23ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാമെന്ന നിർദേശം വരികയും ഈയിനത്തിലെ മദ്യത്തിന്റെ വീര്യം 0.5% മുതൽ 20% വരെ ആയിരിക്കുമെന്ന് എക്സൈസ് വകുപ്പ് ക്ലാസിഫിക്കേഷൻ കൊണ്ടുവരികയും ചെയ്തിരുന്നു. വീര്യം കുറഞ്ഞ വിഭാഗത്തിന്റെ പുതിയ ക്ലാസിഫിക്കേഷൻ വന്നതോടെയാണു ബ്രീസർ വിൽക്കാൻ നികുതിയിൽ ഇളവു തേടി ബെക്കാഡി കമ്പനി 2023–24 ൽ ജിഎസ്ടി വകുപ്പു വഴി അപേക്ഷ നൽകിയത്. നികുതിയിളവ് ഇപ്പോൾ നൽകേണ്ടെന്നും വേണമെങ്കിൽ ഒരു വർഷം കാത്തിരുന്ന ശേഷം തീരുമാനിക്കാമെന്നുമായിരുന്നു ജിഎസ്ടി വകുപ്പിന്റെ ആദ്യത്തെ റിപ്പോർട്ട്. 6 മാസത്തിനുശേഷം നൽകിയ റിപ്പോർട്ടിലെ ശുപാർശ ഇങ്ങനെ:നിലവിൽ മദ്യത്തിന്റെ നികുതി ഘടന ഇങ്ങനെ ∙ ബീയർ: പരമാവധി വീര്യം 6%, നികുതി 116% ∙ വൈൻ : പരമാവധി വീര്യം 15.5%– നികുതി 86% ∙ ഐഎംഎഫ്എൽ: പരമാവധി വീര്യം 42.86%, നികുതി 241– 251%
Source link


