NATIIONAL

ജയിച്ചു തുടങ്ങിയ ചെന്നൈയും തോറ്റു തുടങ്ങിയ പഞ്ചാബും, പ്ലേ ഓഫിലേക്ക് ആരൊക്കെ? 10 ടീമുകളുടെയും യോഗ്യതാ സാധ്യതകൾ ഇങ്ങനെ


ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്ലേ ഓഫ് പോരാട്ടം അത്യന്തം സങ്കീർണമായിരിക്കുകയാണ്. ഒരു ടീമും ഇതുവരെ ഔദ്യോഗികമായി പുറത്തായിട്ടില്ല എന്നതും മിക്ക ടീമുകളും നേരിയ വ്യത്യാസത്തിൽ പോയിന്റ് ടേബിളിൽ അണിനിരക്കുന്നു എന്നതും ഈ സീസണിലെ വാശിയേറ്റുന്നു. സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും പോയിന്റ് പട്ടികയിൽ ആധിപത്യം പുലർത്തുമ്പോൾ, ചെന്നൈ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവ് ടൂർണമെന്റിനെ പ്രവചനാതീതമാക്കിയിരിക്കുന്നു. ചെന്നൈ വിജയവഴിയിൽ തകർത്തുകയറുന്നത് എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഈ സാഹചര്യത്തിൽ ഓരോ ടീമിനും പ്ലേ ഓഫിലെത്താൻ ഇനി എത്രത്തോളം സാധ്യതകളുണ്ടാകും? കണക്കുകൾ കൂട്ടിയും കിഴിച്ചും ‘പ്ലാനുകൾ’ തയാറാക്കുകയാണ് ഫ്രാഞ്ചൈസികൾ.നിലവിൽ 14 പോയിന്റുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിന്റെ തൊട്ടരികിലാണ്. 3 മത്സരങ്ങൾ ബാക്കി നിൽക്കെ 14 പോയിന്റുണ്ട്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ചാൽ ഇവർക്ക് 16 പോയിന്റിലെത്താം. സാധാരണഗതിയിൽ 16 പോയിന്റ് പ്ലേ ഓഫ് ഉറപ്പാക്കാൻ പര്യാപ്തമാണ്. മികച്ച റൺ റേറ്റ് (+0.737) ഉള്ളതിനാൽ ടീമുകൾക്ക് ഒരേ പോലെ പോയിന്റുകൾ വന്നാലും സൺറൈസേഴ്‌സിന് ആശങ്കപ്പെടേണ്ടതില്ല.∙ പഞ്ചാബ് കിങ്സ് സേഫാണ്, പക്ഷേ…സീസണിലുടനീളം മികച്ച ഫോമിലുള്ള പഞ്ചാബ് 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 4 മത്സരങ്ങൾ ബാക്കിയുണ്ട്. ശേഷിക്കുന്നവയിൽ 2 ജയം ഇവർക്ക് 17 പോയിന്റ് നൽകും, ഇത് നേരിട്ടുള്ള യോഗ്യത ഉറപ്പാക്കും. എന്നാൽ ഒരു ജയം മാത്രം നേടുകയും 15 പോയിന്റിൽ ഒതുങ്ങുകയും ചെയ്താലും, അവരുടെ മികച്ച നെറ്റ് റൺ റേറ്റ് (+0.571) തുണയ്ക്കാൻ സാധ്യതയുണ്ട്. അവസാന മത്സരങ്ങളിലെ തോൽവി പഞ്ചാബിനെ സമ്മർദത്തിലാക്കുന്നുണ്ട്.


Source link

Back to top button