NEWS

തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ് കുട്ടിയാന; പുറത്തെത്തിയ ഉടൻ കാട്ടിലേക്ക് ഓടി


പത്തനംതിട്ട ∙ തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ കരയിലേക്ക് കയറ്റി  വനംവകുപ്പ് ഉദ്യോഗസ്ഥർ. തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടാന വീണത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പുറത്തെത്തിച്ചത്.ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ആണ് ഇന്ന് പുലർച്ചെ പറമ്പിലെ കിണറ്റിൽ അകപ്പെട്ടതായി കണ്ടെത്തിയത്. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത്. തുടർന്ന് ഇവർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ആന വീണ കിണറ്റിൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും ഏറെ നേരമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. 


Source link

Back to top button