test del 5 copy of del 3

അധ്യാപികയ്ക്ക് താക്കീത് നൽകി, പിന്നാലെ സ്കൂളിന് നേരെ മതപരിവർത്തന ആരോപണം; പ്രതിഷേധം തുടരുന്നു


ഗാസിയാബാദ്∙ മോശം പെരുമാറ്റത്തിന്റെ പേരിൽ അധ്യാപികയ്ക്കെതിരെ താക്കീതു നൽകിയതിനു പിന്നാലെ, ക്രൈസ്തവ വിഭാഗം നടത്തുന്ന സ്കൂളിനു മുന്നിൽ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ സംഘടനകൾ തുടങ്ങിയ പ്രതിഷേധം തുടരുന്നു. മോദിനഗറിലെ സെന്റ് തെരേസ അക്കാദമിക്കു മുന്നിലാണു ബജ്‌റങ്ദൾ, ഹിന്ദുരക്ഷാദൾ പ്രവർത്തകർ പ്രതിഷേധിക്കുന്നത്. വിദ്യാർഥികളോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിരുന്ന കായികാധ്യാപിക അരുണ റാണിക്കു പല തവണ താക്കീത് നൽകിയിരുന്നെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.‘‘കുട്ടികളോടും മറ്റ് അധ്യാപകരോടും വളരെ മോശമായാണ് അരുണ റാണി പെരുമാറിയിരുന്നത്. തിരുത്താൻ ശ്രമിച്ചിട്ടും കൂട്ടാക്കിയില്ല. ഓഫിസിൽ വിളിച്ചുവരുത്തി, അച്ചടക്കനടപടിയെടുക്കുമെന്നു പറഞ്ഞപ്പോൾ ഒച്ചവയ്ക്കുകയും വാതിൽ ശക്തിയായി വലിച്ചടച്ച് ഇറങ്ങിപ്പോകുകയുമായിരുന്നു. അവരുടെ ജോലിയെ ബാധിക്കുന്ന തരത്തിൽ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. എന്നാൽ, ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നാണ് അവർ പ്രചരിപ്പിച്ചത്. അരുണ റാണിയുടെ മകനും ഇതേ സ്കൂളിലാണു പഠിച്ചിരുന്നത്. കഴിഞ്ഞമാസം കുട്ടിയുടെ പിതാവ് ടിസി വാങ്ങിക്കൊണ്ടുപോയി. അതോടെ, സ്കൂൾ അധികൃതരോടു പ്രതികാര മനോഭാവത്തോടെയാണ് അരുണ റാണി പെരുമാറിയിരുന്നത്’’– സ്കൂൾ അധികൃതർ പറഞ്ഞു.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SouleFacts എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button