test del 4 copy of del 3

ഗവർണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്: വിജയ്‌യ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്


സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം സ്വീകരിക്കാത്ത ഗവർണറുടെ നിലപാടിൽ എതിരഭിപ്രായവുമായി നടൻ പ്രകാശ് രാജ്. ഗവർണറുടെ ഈ പെരുമാറ്റം അംഗീകരിക്കാനാകാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്നും പ്രകാശ് രാജ് പറയുന്നു.നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട്. കോൺഗ്രസിന്റെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


Source link

Back to top button