test del 3

പൊലീസ് സേനയിൽ അഴിച്ചു പണി തുടങ്ങി; മാറ്റിയത് ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെ


തിരുവനന്തപുരം ∙ ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ പൊലീസ് സേനയിൽ അഴിച്ചു പണി തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തകയിലുള്ളവരെ മാറ്റി. എആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക്, കമ്മിഷണർ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രധാനമായും ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിച്ചു. പൊലീസ് സംഘടനയിലെ ഇടതു അനുഭാവമുള്ള സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ക്രമീകരണത്തിന്റെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിയമിക്കണമെന്നാണ് വലതു അനുകൂല സംഘടനകളുടെ ആവശ്യം. ഏറ്റവും ജോലിത്തിരക്കുള്ള സ്റ്റേഷനാണ് മ്യൂസിയം. മുഖ്യമന്ത്രി, മന്ത്രിമാർ, ഗവർണർ എന്നിവരുടെ വസതിയുള്ള സ്റ്റേഷൻ പരിധിയിൽ എപ്പോഴും സുരക്ഷയ്ക്ക് ഈ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം. 


Source link

Back to top button