test del 4 copy of del 3

നവനീതേ.. ഈ മനസ്സാണ് സ്വർണം..! കളഞ്ഞുകിട്ടിയ, ആറരപ്പവന്റെ സ്വർണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി


കൈപ്പറമ്പ് ∙ റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ആറര പവന്റെ സ്വർണാഭരണങ്ങളടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി എടക്കളത്തൂർ ആലാട്ട് വീട്ടിൽ എ.എ.നവനീത് മാതൃകയായി. എടക്കളത്തൂർ വടുക്കുമുറി കണ്ടംചിറ കുളത്തിന് സമീപത്തെ റോഡിൽ നിന്നാണ് പഴ്സ് കളഞ്ഞുകിട്ടിയത്. ഇതിൽ സ്വർണമാലയും കമ്മലും അടക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. മറ്റം ആളൂർ സ്വദേശിനി എടത്തറ വീട്ടിൽ ബിനു ദിലീപിന്റെ പഴ്സാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടത്. മുണ്ടൂരിൽനിന്ന് ആളൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.


Source link

Back to top button