NATIIONAL

‘സഞ്ജു ചെന്നൈ സൂപ്പർ കിങ്സിന്റെ നട്ടെല്ല്, ഫോം ടീമിനെ ഒന്നാകെ സ്വാധീനിച്ചു’: പുകഴ്ത്തി ഋതുരാജ് ഗെയ്ക്‌വാദ്


ചെന്നൈ∙ തകർപ്പൻ ഫോമിൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. സഞ്ജുവിന്റെ പ്രകടനം ടീമിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്ന് ഋതുരാജ് പ്രതികരിച്ചു. ‘‘ചെന്നൈ ടീമിന്റെ നട്ടെല്ലാണ് സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലെ അതേ ഫോമാണ് ഐപിഎലിലും അദ്ദേഹം തുടരുന്നത്. സഞ്ജുവിന്റെ വരവോടെ ടീമിന്റെ ടോപ് ഓർഡർ ബാറ്റിങ് ശക്തമായി. ടോപ് ഓർഡർ നൽകുന്ന തുടക്കം ഏറ്റുപിടിക്കാൻ സാധിക്കുന്ന മിഡിൽ ഓർഡർ ബാറ്റിങ് നിരയാണ് ഞങ്ങളുടേത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ചില പാളിച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായി ഒന്നുരണ്ടു മത്സരങ്ങൾ ജയിച്ചതോടെ ടീം ട്രാക്കിലായി. സഞ്ജുവിന്റെ ഫോം ടീമിനെ ഒന്നാകെ സ്വാധീനിച്ചു.’’– ഋതുരാജ് പറഞ്ഞു.‘‘കൃത്യമായ ഗെയിംപ്ലാനുമായാണ് ഈ സീസണിൽ ഞാൻ ബാറ്റിങ്ങിന് ഇറങ്ങിയത്. തുടക്കത്തിൽ കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. സ്പിന്നർമാർ വരുമ്പോൾ അറ്റാക്ക് ചെയ്ത് റൺനിരക്ക് ഉയർത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സെഞ്ചറി നേടാൻ അവസരം ഉണ്ടായിരുന്നു. പക്ഷേ, അതിനെക്കുറിച്ച്  അധികം ആലോചിച്ചില്ല. കാർത്തിക് നന്നായി കളിക്കുന്നുണ്ടായിരുന്നു. മത്സരം ഫിനിഷ് ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. സെഞ്ചറി നേടുന്നതിനെക്കാൾ, നോട്ടൗട്ടായി നിന്ന് മത്സരം ജയിപ്പിക്കുന്നതാണ് എനിക്കു കൂടുതൽ സന്തോഷം’’– സഞ്ജു പറഞ്ഞു.


Source link

Back to top button