test del 3
സ്വർണവിലയിൽ വീണ്ടും ‘വിസ്മയം’, ഇറാൻ-യുഎസ് ഡീൽ പ്രതീക്ഷയിൽ കുതിപ്പ്, ഡീൽ പൊളിഞ്ഞാൽ..?

സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു. ഗ്രാമിന് 30 രൂപ ഉയർന്ന് 13,975 രൂപയിലെത്തി. 240 രൂപ വർധിച്ച് 1,11,800 രൂപയാണ് പവൻ വില. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഇറാൻ-യുഎസ് സമാധാന കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വില ഉയർന്നതോടെയാണ് കേരളത്തിലും മാറ്റം. ക്രൂഡ് ഓയിൽ വില കുറയുന്നത് പണപ്പെരുപ്പ ഭീഷണിയും കുറച്ചിട്ടുണ്ട്. ഇത് കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സജീവമാക്കി. മറിച്ച്, സംഘർഷം വീണ്ടും കടുക്കുകയും പലിശനിരക്ക് ഉയരുകയും ചെയ്താൽ അത് സ്വർണത്തിന് തിരിച്ചടിയുമാണ്.
Source link


