LIFESTYLE NEW
സാഹസികരുടെ ലൈസൻസ് റദ്ദാക്കും: റെയിൽവെ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: ഗേറ്റ് അടയ്ക്കുന്നതിനിടെ റെയിൽവെ ക്രോസിലേക്ക് വാഹനവുമായി നുഴഞ്ഞുകയറുന്നവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ വാഹനങ്ങൾ ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവെ ഗേറ്ര് അടച്ചു തുടങ്ങുമ്പോഴും അതിനു ശേഷവും വാഹനങ്ങളുമായി പെട്ടെന്ന് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്.
Source link


