test del 5 copy of del 3
‘6 റൗണ്ടിൽ പിണറായി പിറകോട്ട് പോയത് പരാജയം; എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്’

മലപ്പുറം∙ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജി വയ്ക്കുകയാണ് വേണ്ടതെന്ന് ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമ. ആർഎംപിയിൽ ആലോചിച്ച ശേഷം മാത്രമേ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കുകയുളളു. മുഖ്യമന്ത്രിയെ കോൺഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടത്. വടകരയിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.ജയിച്ച സ്ഥലത്തെല്ലാം യുഡിഎഫ് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് ജയിച്ച സീറ്റുകളിൽ ചെറിയ ഭൂരിപക്ഷത്തിലാണ് ജയം. ജനങ്ങളിൽ അത്രമാത്രം ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. നിയമസഭയിൽ കഴിഞ്ഞ അഞ്ചു വർഷവും ഞങ്ങളുടെ ശബ്ദങ്ങളെ അടിച്ചമർത്താൻ വേണ്ടി മറുപക്ഷത്ത് 99 ആളുകൾ നടത്തിയ ശ്രമങ്ങളുണ്ട്. 41 പേർ ആ സമയത്തും ഇപ്പുറത്തുണ്ടായിരുന്നു. ഇപ്രാവശ്യം അപ്പുറത്ത് 35 പേർ മാത്രമേ ഉള്ളൂ. പക്ഷേ ഞങ്ങൾ ഒരു കാരണവശാലും പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചുമർത്താൻ തയാറാവില്ല. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോയി സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യുഡിഎഫ് നേതൃത്വം തയാറാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
Source link


