test del 5 copy of del 3
മുറിയിലെ പ്രത്യേക അറയിൽ കിലോക്കണക്കിന് കഞ്ചാവ്; ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിച്ച് നാലിരട്ടി വിലയ്ക്ക് വിൽപന

പെരുമ്പാവൂർ∙ 19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീഖുൽ മൊല്ല (22), മുസ്തഫ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്ക് കേരളത്തിലെത്തിച്ച് വിൽക്കും. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളാക്കിയാണ് കച്ചവടം. മുറിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞവർഷം റഫീക്കുൽ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയിൽ വച്ച് പിടികൂടിയിരുന്നു.
Source link


