CINEMA
‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്’ , ജനനായകന്റെ പുതിയ ടൈറ്റിൽ കാർഡ് വൈറൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടപ്പിൽ നൂറിലേറെ സീറ്റ് നേടി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ്യുടെ ജനനായകൻ സിനിമയുടെ ടൈറ്റിൽ കാർഡ് വൈറൽ. വിജയ്യുടെ തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കാനായി തിയേറ്ററുകളിലാണ് പുതിയ ടൈറ്റിൽ കാർഡ് പ്രദർശിപ്പിക്കുന്നത്. ചിത്രം തിയേറ്ററിൽ ഉടൻ കാണാമെന്നും ടൈറ്റിൽ കാർഡിൽ പറയുന്നു. ആഹ്ലാദാരവങ്ങളോടെ ആരാധകർ ടൈറ്റിൽ കാർഡിനെ വരവേൽക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയയോകളിൽ കാണാം. ‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ” എന്നാണ് ടൈറ്റിൽ കാർഡിൽ കുറിച്ചിരിക്കുന്നത്. പൊലീസ് വേഷത്തിൽ നടന്നുവരുന്ന വിജയ്യുടെ ദൃശ്യവും ടൈറ്റിൽ കാർഡിന് പിന്നാലെ കാണാം. ഇന്ത്യയിൽ ആദ്യമായി ഒരു നടന് ലഭിക്കുന്ന സി,എം ടൈറ്റിൽ കാർഡ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.
Source link


