test del 5 copy of del 3

ട്വന്റി20 പരീക്ഷണം പാളിയെന്ന് ബിജെപി; പ്രതീക്ഷിച്ചത് 18% വോട്ടും 12 സീറ്റും


തിരുവനന്തപുരം ∙ 3 സീറ്റ് നേടുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടു കൂടുകയും ചെയ്തെങ്കിലും ട്വന്റി 20യ്ക്ക് 19 സീറ്റ് നൽകിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്ന് ബിജെപി വിലയിരുത്തി. മുന്നണിക്ക് 18% വോട്ടും 12 സീറ്റും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.3 സീറ്റിൽ നിന്ന് 2031 തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായി ഉയരുന്ന പ്രവർത്തന ലക്ഷ്യം ഇന്നലെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി 30,000 മുതൽ 65,000 വരെ വോട്ട് നേടിയ 30 മണ്ഡലങ്ങളുണ്ട്. 6 മണ്ഡലങ്ങളിൽ പാർട്ടി രണ്ടാം സ്ഥാനത്താണ്. നേതാക്കൾ മണ്ഡലങ്ങൾ മാറി മത്സരിക്കുന്നതു തിരിച്ചടിയാണെന്നും പാർട്ടിയുടെ സ്വാധീന മണ്ഡലങ്ങളിൽ പോലും ഇതു തോൽവിക്കു കാരണമായെന്നുമാണു വിലയിരുത്തൽ. കഴക്കൂട്ടത്ത് ആദ്യം തോറ്റെങ്കിലും മണ്ഡലം മാറാതെ പ്രവർത്തിച്ചു മത്സരിച്ച വി.മുരളീധരന്റെയും 2 തവണ പരാജയപ്പെട്ടിട്ടും ചാത്തന്നൂരിൽ പ്രവർത്തിച്ച ബി.ബി.ഗോപകുമാറിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും നേമം കേന്ദ്രീകരിച്ചു പ്രവർത്തിച്ച രാജീവ് ചന്ദ്രശേഖറിന്റെയും വിജയങ്ങൾ മാതൃകയാക്കാനാണു നിർദേശം.


Source link

Back to top button