LIFESTYLE NEW

‘ ആഗ്രഹത്തിന് എന്ത് പ്രായം’ : പ്രായത്തെ മറികടന്ന് നീറ്റ് പരീക്ഷ എഴുതി അശോക് ബഹർ


താൻ ഒരു ഡോക്ടറാകണമെന്ന മരണപ്പെട്ട അമ്മയുടെ ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് അശോക് പറയുന്നു. മുമ്പ് ഒരു വളം നിർമ്മാണ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി ജോലി ചെയ്തിരുന്ന അശോകിന് മെഡിക്കൽ മേഖലയോടുള്ള ദീർഘകാല താൽപ്പര്യമാണ് നീറ്റ് പരീക്ഷ എഴുതാനുള്ള തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം. ഒപ്പം അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ബഹറിന്റെ ഭാര്യ ഡോ. മഞ്ജുൾ ബഹർ അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയാണ്. കുടുംബാംഗങ്ങളിൽ പലരും ഡോക്ടർമാരാണ്. വർഷങ്ങളായി മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ മരുന്നുകളെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും എന്നാൽ ചികിത്സിക്കാൻ ആവശ്യമായ യോഗ്യത തനിക്കില്ലെന്നും ബഹർ പറഞ്ഞു.


Source link

Back to top button