test del 5 copy of del 3
‘തോറ്റാൽ ഞങ്ങൾ ഓടിപ്പോകുമെന്നു കരുതിയോ ? എന്നെ തോൽപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു; മര്യാദ പഠിപ്പിക്കാൻ സുധാകരൻ ആരാണ്’

കോട്ടയം ∙ സിപിഎം സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂവെന്ന് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയും ആയിരുന്ന യു. പ്രതിഭ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നി. തിരഞ്ഞെടുപ്പിനിടെ ചതിയുണ്ടെന്ന് പലപ്പോഴും മനസിലാക്കിയിരുന്നു. കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു. എല്ലാ കുലംകുത്തികളും വിജയിച്ചു. പാർട്ടിയെ പഠിപ്പിക്കാൻ ജി. സുധാകരൻ ആരാണെന്നും പ്രതിഭ മനോരമ ഓൺലൈനോട് പറഞ്ഞു. അതിന്റെ പ്രതിഫലനമാണോ കായംകുളത്തും ഉണ്ടായത് ? എല്ലാ ജാതി സംഘടനകളും ഒന്നിച്ച് മതേതര മുഖമുള്ള സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം. അത് വരും നാളുകളിൽ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ബോധ്യമുള്ള ജനങ്ങളാണെങ്കിൽ ഇതിൽ വീഴില്ലായിരുന്നു. ഞങ്ങൾ സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ അവർക്ക് തോന്നിയുള്ളൂ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരുക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നിയാൽ ഒന്നും ചെയ്യാനില്ല. ജനം തിരിച്ചറിയണം. ∙ പത്ത് വർഷം എംഎൽഎ ആയി നടത്തിയ പ്രവർത്തനങ്ങളൊന്നും വോട്ടെണ്ണിയപ്പോൾ പ്രതിഫലിച്ചില്ലേ ? ജയവും തോൽവിയുമൊക്കെ സ്വാഭാവികമാണ്. തോറ്റാൽ അത് നമ്മൾ അംഗീകരിക്കണം. ഇപ്പോഴും ഞാൻ പറയുന്നു കായംകുളത്തെ ജനങ്ങളല്ല എന്നെ തോൽപ്പിച്ചത്. എന്നെ തോൽപ്പിക്കാൻ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ എനിക്ക് മനസിലായിരുന്നു.
Source link


