NATIIONAL

‘അവർ ‘ചേട്ടാ’ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്കിഷ്ടം…’: ആരാധകരുടെ ആർപ്പുവിളിക്കിടെ തുറന്നുപറഞ്ഞ് സഞ്ജു


ചെന്നൈ ∙ മലയാളി താരം സഞ്ജു സാംസന്റെ ഓമനപ്പേരായി ‘ചേട്ടാ’ എന്ന വിളി ഏറെക്കുറെ ഉറച്ചുകഴിഞ്ഞു. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായിരുന്ന യുസ്‌വേന്ദ്ര ചെഹലിന്റെ റീലുകളിലൂടെയാണ് ‘ചേട്ടാ’ വിളി പ്രചാരത്തിലായത്. മലയാളികൾ പൊതുവെ വിളിക്കാറുള്ള ‘ചേട്ടൻ’ എന്നതു തന്നെയാണ് ‘ചേട്ടാ’ ആയത്. പിന്നീട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതോടെയും ട്വന്റി20 ലോകകപ്പിൽ ഹീറോ ആയതോടെയും ആരാധകരുടെ മുഴുവൻ ‘ചേട്ടാ’ ആയി സഞ്ജു മാറി. ഇന്നലെ ചെപ്പോക്കില്‍ കൂടിയ ആരാധകരും സഞ്ജുവിന്‍റെ ഷോട്ടുകളെ ചേട്ടാ വിളികളോടെ തന്നെയാണ് എതിരേറ്റത് . ഇതിനെക്കുറിച്ച് മത്സരശേഷം സഞ്ജുവും പ്രതികരിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ സഞ്ജു സാംസന്റെ (52 പന്തിൽ 87 നോട്ടൗട്ട്) ബലത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് 8 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി യുവതാരം സമീർ റിസ്‌വിയുടെ (24 പന്തിൽ 40*) ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സഞ്ജുവിന്റെ കരുത്തിൽ തിരിച്ചടിച്ച ചെന്നൈ, 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. സ്കോർ: ഡൽഹി 20 ഓവറിൽ 7ന് 155. ചെന്നൈ 17.3 ഓവറിൽ 2ന് 159.മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച് റൺനിരക്ക് കുറയാതെ നോക്കി. സ്പിന്നർമാരായ അക്ഷർ പട്ടേലിനെയും കുൽദീപ് യാദവിനെയും കടന്നാക്രമിച്ച് സ്കോർ ഉയർത്തി. നാലാമനായി എത്തിയ കാർത്തിക് ശർമ (31 പന്തിൽ 41 നോട്ടൗട്ട്) റൺ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ സ്കോർ ബോർഡിന്റെ നിയന്ത്രണം മുഴുവനായി സഞ്ജു ഏറ്റെടുത്തു. പിന്നാലെ കാർത്തികും താളം കണ്ടെത്തിയതോടെ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായി. 52 പന്തിൽ 6 സിക്സും 7 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 3–ാം വിക്കറ്റിൽ 66 പന്തിൽ 114 റൺസാണ് ഇരുവരും ചേർന്നു നേടിയത്.


Source link

Back to top button