test del 5 copy of del 3
എല്ലാ മണ്ഡലങ്ങളിലും നിറഞ്ഞാടിയത് ‘വിജയ്’; പ്രചാരണം ശക്തമാക്കിയത് സമൂഹമാധ്യമത്തിൽ: ചർച്ചയായി ആ വാഹന നമ്പർ

കോയമ്പത്തൂർ ∙ മധുര വടക്ക്, മധുര തെക്ക്, മധുര സെൻട്രൽ, മധുര വെസ്റ്റ് എല്ലാ ഇടത്തിലെയും ‘ഉങ്ക വിജയ് താൻ പോട്ടി പോടുവതാക നിനൈത്തു വോട്ടു പോടുങ്ക’ ( എല്ലാ മണ്ഡലങ്ങളിലും നിങ്ങളുടെ വിജയ് ആണ് മത്സരിക്കുന്നതെന്ന് കരുതി ടിവികെയുടെ എല്ലാ സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണം). മധുരയിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് തമിഴ്നാട്. ഭൂരിപക്ഷം ഇല്ലെങ്കിലും കേവല ഭൂരിപക്ഷത്തിന് അടുത്ത് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം.വീടുകൾ തോറുമുള്ള സ്ഥാനാർഥിയുടെയും പാർട്ടി പ്രവർത്തകരുടെയും പ്രചാരണമാണ് കൂടുതലും നടന്നത്. ദ്രാവിഡ പാർട്ടികളുടെ പണമിടപാട് ടിവികെ ഏറ്റെടുത്തില്ല. ഡിജിറ്റൽ മീഡിയ സാങ്കേതികവിദ്യ കയ്യിലുള്ള പ്രവർത്തകരാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നയിച്ചതും. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ അകമ്പടി ചെർത്തതും. ഇതെല്ലാം ചേർന്ന് ‘മക്കൾ മനതിൽ’ വിജയ് നിറഞ്ഞുനിന്നു.18 മുതൽ 40 വയസ്സു വരെയുള്ള യുവാക്കളും 70 കഴിഞ്ഞ മുതിർന്നവരും ഒരു പാർട്ടിയിലും അംഗമല്ലാത്തവരും മികച്ച അവസരമാണ് ടിവികെയ്ക്ക് നൽകിയത്. തിരഞ്ഞെടുപ്പിൽ നടന്റെ ഫേസ് വാല്യൂ മനസ്സിലാക്കിയ സ്ഥാനാർഥികൾ ഹ്യൂമനോയ്ഡ് റോബട്, ത്രീഡി ഹോളോഗ്രാം പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് വിജയ്യുടെ മുഖം എല്ലാവരുടെ മനസ്സിലും എത്തിച്ചു. യഥാർഥത്തിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ സ്ഥാനാർഥികളെല്ലാം മണ്ഡലത്തിൽ നിറഞ്ഞുനിന്നത് ‘വിജയ്’ എന്ന പേരിൽ മാത്രമായിരുന്നു. വിജയിച്ചവരെല്ലാം ‘വിജയ്’ മാത്രമാണ്.
Source link


