test del 5 copy of del 3
ഞങ്ങൾ നേരിടാത്ത പരാജയങ്ങളില്ലെന്ന് സ്റ്റാലിൻ; താൻ തോറ്റിട്ടില്ലെന്ന് മമത – ഇന്നത്തെ പ്രധാന വാർത്തകൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തെത്തിയതും തിരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും രാജിവയ്ക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മേയ് 7ന് തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട് വന്നതും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയതും വാർത്തയായി. ഇറാൻ ആക്രമണം നടത്തിയാൽ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയതും ശ്രദ്ധിക്കപ്പെട്ടു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…മേയ് 7ന് തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.കെ. സ്റ്റാലിൻ. ഡിഎംകെ പലതവണ അധികാരത്തിലിരുന്നിട്ടുണ്ടെന്നും പാർട്ടി കാണാത്ത പരാജയങ്ങളില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Source link


