CINEMA

ടിവികെയ്ക്ക് മുന്നിൽ കൂപ്പുകുത്തി എം കെ സ്റ്റാലിൻ; തമിഴ്‌നാട് മുഖ്യന് തിരഞ്ഞെടുപ്പിൽ പരാജയം


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ശക്തികേന്ദ്രമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വൻ പരാജയം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വി എസ് ബാബു ആണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണിത്. കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് ബാബു ഡിഎ.കെയുടെ അതികായനെ ഏകദേശം 8000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാബു ഏകദേശം 82000 വോട്ടുകൾ നേടിയപ്പോൾ 2011 മുതൽ മണ്ഡലം കൈവശം വച്ചിരുന്ന സ്റ്റാലിന് ഏകദേശം 72000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എഐഎഡിഎംകെയുടെ ആർ ശാന്തനകൃഷ്ണൻ 14000 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 2021ൽ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ വിജയിച്ചത്.


Source link

Back to top button