LATEST

‘നാറാൻ പോകുവാ നാടുമുഴുവൻ’; യുഡിഎഫിന് വോട്ട് ചെയ്‌തവർ വിഡ്‌ഢികളെന്ന് എം എം മണി


ഇടുക്കി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്‌തവരെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്ഢികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ഇടത് മുന്നണിക്ക് പരാജയം സംഭവിച്ചത്. സംസ്ഥാനതലത്തിലുണ്ടായ തിരിച്ചടി ഇടുക്കിയിൽ പ്രതിഫലിച്ചുവെന്നും വോട്ട് കുറഞ്ഞുപോയത് വസ്‌തുതയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ തോറ്റു എന്നത് ശരിയാണ്. അതിപ്പോ അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പരാജയത്തിൽ തളരില്ല. മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും. സിപിഎം എന്നത് തിരഞ്ഞെടുപ്പ് മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ല. നിരവധി പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പ്.


Source link

Back to top button