test del 4 copy of del 3
ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് പുത്തൻ ഉണർവുമായി മനോരമ ക്വിക്ക്കേരള ഫുഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ; മേയ് 15 മുതൽ കാക്കനാട് കിൻഫ്രയിൽ

കൊച്ചി ∙ കേരളത്തിലെ ഭക്ഷ്യസംസ്കരണ, ബേക്കറി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മനോരമ ക്വിക്ക്കേരള സംഘടിപ്പിക്കുന്ന ‘ഫുഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ 2026’ മേയ് 15 ന് ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ മേയ് 15, 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള ഫുഡ് ബിസിനസ് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നവർക്കും ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം. ബേക്കറി, റസ്റ്ററന്റ്, ഹോം ബേക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും മെഷീനുകളും പ്രദർശനത്തിൽ നേരിട്ടുകണ്ട് മനസ്സിലാക്കാം. 154 സ്റ്റാളുകളിലായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ അത്യാധുനിക മെഷിനറികൾ പ്രദർശിപ്പിക്കും. ലോകത്തിലെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവ നിർമിക്കാനുള്ള ഹൈടെക് ഓട്ടമാറ്റിക് മെഷീനുകൾ, ഗ്യാസും വിറകും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് റോസ്‌റ്റർ, റോക്കറ്റ് അടുപ്പുകൾ, ഓയിൽ എക്സ്ട്രാക്‌ഷൻ മെഷീനുകൾ, കോൾഡ് സ്റ്റോറേജ് സൊല്യൂഷൻസ്, ബ്ലാസ്റ്റ് ഫ്രീസറുകൾ, വോക്ക്-ഇൻ കൂളറുകൾ, റൈപ്പനിങ് ചേംബറുകൾ, വലുതും ചെറുതുമായ പാക്കിങ് മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഫുഡ് പ്രോസസിങ് മെഷീനറികൾ ഇവിടെയുണ്ട്. കറി പൗഡറുകൾ, ഐസ്‌ക്രീം, ഡെയറി ഉൽപന്നങ്ങൾ, പുഡ്ഡിങ് കേക്കുകൾ, കുക്കീസ്, ഫ്രോസൺ ഫുഡ് എന്നിവയുടെ വിപുലമായ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്ക്, ഫുഡ് കാർട്ട് എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളും മെഷീനറികളും ഇവിടെ ലഭ്യമാണ്. കൂടാതെ, സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിങ്, ബില്ലിങ് സോഫ്റ്റ്‌വെയർ, ഫുഡ് ഫൊട്ടോഗ്രഫി, ബാങ്കിങ് ആൻഡ് ലോൺ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളും എക്സ്പോയിൽ ലഭിക്കും.സൗജന്യമായി റജിസ്‌റ്റർ ചെയ്യാൻ: https://www.quickerala.com/events/manorama-quickerala-food-and-bake-tech-expo-2026/129 കൂടുതൽ വിവരങ്ങൾക്ക്: +91 8129905333
Source link


