LIFESTYLE NEW

അമിതമായ   ഉത്കണ്ഠ നിങ്ങളുടെ ശരീരത്തെ തളർത്തുന്നുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയുക

വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, നെഞ്ചിടിപ്പ്, കഴുത്തുവേദന, വിട്ടുമാറാത്ത തലവേദന എന്നിവ കണ്ടാൽ അത് പനിയുടെ ലക്ഷണമാണെന്ന് കരുതി തള്ളിക്കളയരുത്. ശരീരം പ്രകടിപ്പിക്കുന്ന അമിതമായ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണിവ. ഒരു പകർച്ചവ്യാധി പോലെ ഉത്കണ്ഠ പലരുടെയും ജീവിതത്തെ ഇന്ന് വിഴുങ്ങുകയാണ്. ലക്ഷ്യങ്ങൾ അന്വേഷിച്ചുള്ള നെട്ടോട്ടത്തിനിടയിൽ മനസിനേക്കാൾ വേഗത്തിൽ ശരീരം ഇത്തരം സമ്മർദ്ദങ്ങളോട് പ്രതികരിക്കുന്നു എന്നതാണ് വാസ്തവം.
ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ ശരീരത്തിലെ ‘സിംപതറ്റിക് സിസ്റ്റം’ ഉണരുകയും അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു പ്രക്രിയയിലൂടെ നെഞ്ചിൽ ഒരുതരം മുറുക്കവും പൾസ് റേറ്റും ഉയരുകയും ചെയ്യുന്നത് ഉത്കണ്ഠയുടെ പ്രാഥമിക ലക്ഷണമാണ്. ശ്വാസമെടുക്കുന്ന വേഗത കൂടുംതോറും നിങ്ങളെ അത് ലകറക്കത്തിലേക്കും കടുത്ത ക്ഷീണത്തിലേക്കും നയിക്കാം.

Source link

Back to top button