test del 5 copy of del 3
‘പാർട്ടിയാണ് വലുത് നേതാക്കളല്ല’; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരിൽ ഫ്ലക്സ് ബോർഡ്

കണ്ണൂർ ∙ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രത്തിന് മേലെ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും ‘പാർട്ടിയാണ് വലുത് നേതാക്കളല്ല’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം വച്ച് ‘ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്’ എന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാമെന്നും ജയരാജൻ പറഞ്ഞു.സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയിലുൾപ്പെടെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ വലിയ അമർഷം ഉയർന്ന സാഹചര്യത്തിലാണ് തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യവുമായി പി. ജയരാജൻ രംഗത്തെത്തിയത്.
Source link


