test del 3

കണക്കുകൂട്ടലുകൾ തെറ്റി ഡിഎംകെ; ചെന്നൈ നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലും പിടിച്ച് ടിവികെ


ചെന്നൈ ∙ ടിവികെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ. നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലിലും ടിവികെ വിജയക്കൊടി നാട്ടി. സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറിയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൊളത്തൂരിൽ വൻ പരാജയം ഏറ്റുവാങ്ങി. ചെപ്പോക്–ട്രിപ്ലിക്കേൻ മണ്ഡലത്തിൽ വിജയിച്ച ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഹാർബറിൽ വിജയിച്ച മന്ത്രി പി.കെ.ശേഖർബാബുവും നഗരത്തിൽ സമ്പൂർണ തോൽവി എന്ന നാണക്കേടിൽനിന്നു ഡിഎംകെയെ രക്ഷിച്ചു. 2021ൽ മത്സരിച്ച 15 സീറ്റുകളിലും ‍ഡിഎംകെ ആണ് വിജയിച്ചത്. എക്കാലവും ഡിഎംകെക്കൊപ്പം നിന്ന ചെന്നൈ നഗരത്തെയാണു ടിവികെ പോക്കറ്റിലാക്കിയത്. യുവ വോട്ടർമാരും മുതിർന്ന വോട്ടർമാരിൽ ഒരു വിഭാഗവും വിജയ്ക്കു വോട്ട് ചെയ്തതാണു ഡിഎംകെയുടെ കനത്ത പരാജയത്തിനു പ്രധാന കാരണം. വോട്ടെടുപ്പ് ദിനത്തിൽ യുവ വോട്ടർമാർ കൂട്ടത്തോടെ പോളിങ് ബൂത്തിൽ എത്തിയതും മുൻപെങ്ങുമില്ലാത്ത ആവേശവും നഗരത്തിന്റെ മനംമാറുന്നതിന്റെ സൂചന നൽകിയിരുന്നു. ഡിഎംകെ, അണ്ണാഡിഎംകെ ധ്രുവങ്ങളിൽ നിന്നു മാറി ശക്തമായ നിലപാടുള്ള, ബദൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പാർട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു നഗരവാസികളെന്ന് ഇതോടെ വ്യക്തമായി. 


Source link

Back to top button