test del 4 copy of del 3
മടുപ്പിച്ചും വെറുപ്പിച്ചും ആ 10 കാര്യങ്ങൾ; എൽഡിഎഫിനെ വൻവീഴ്ചയിലേക്കു നയിച്ചവ

രണ്ടാം പിണറായി സർക്കാരിനെ കടുത്ത തോൽവിയിലേക്കു തള്ളിയിട്ട 10 കാര്യങ്ങൾ. 1. അരുതാത്തത് ആശമാരോട് ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 9 മാസം ആശാ വർക്കർമാർ നടത്തിയ രാപകൽ സമരം കേരള മനസ്സാക്ഷിയുടെ ഭാഗമായി. സമരത്തിനു നേതൃത്വം കൊടുത്തത് എസ്‌യുസിഐ ആണെന്ന ഒറ്റക്കാരണത്താൽ മുഖ്യമന്ത്രിയും സർക്കാരും സമരക്കാരോടു മുഖം തിരിച്ചു. ന്യായമായ വേതന വർധനയ്ക്കായി അതിസാധാരണക്കാരായ സ്ത്രീകൾ നടത്തിയ പോരാട്ടത്തെ ‘പാട്ടപെറുക്കികളുടെ’ സമരമായി വരെ ചിത്രീകരിക്കാനുള്ള വ്യഗ്രത, ഈ പാർട്ടി ജനവിരുദ്ധരോ എന്ന ചോദ്യമുയർത്തി.3. ഇതോ രക്ഷാപ്രവർത്തനം ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും അറിയാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ കയറി നാടാകെ നടത്തിയ യാത്ര പക്ഷേ, വിവാദങ്ങളുടെയും അധികാര ദുർവിനിയോഗത്തിന്റെയും പേരിലാണ് വാർത്തകളിൽ നിറഞ്ഞത്. സർക്കാരും പാർട്ടിയും തമ്മിൽ പുലർത്തേണ്ട അതിർവരമ്പുകളെല്ലാം ഈ രാഷ്ട്രീയ പ്രചാരണപരിപാടിയിൽ ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി ആ വാക്കിന്റെ പവിത്രതയിൽ കളങ്കം ചാർത്തി.6. ആരോഗ്യമേഖല വെന്റിലേറ്ററിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പരമ്പര സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചു ചോദ്യങ്ങളുയർത്തി. മെഡിക്കൽ കോളജിലെ അപര്യാപ്തതകളെക്കുറിച്ച് ഡോ.ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിൽ കുടം തുറന്നു ഭൂതം പുറത്തുവന്നതു പോലെയായി. കത്രികയും ഗൈഡ് വയറും മറ്റും ശരീരത്തിൽ കുടുങ്ങിയ രോഗികളുടെ നിസ്സഹായത ജനമനസ്സുകളിലും മുറിവുകൾ സൃഷ്ടിച്ചു. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണതറിഞ്ഞെത്തിയ മന്ത്രിമാരും അതിനിടയിൽ ഒരു ജീവൻ കുടുങ്ങിയത് അറിഞ്ഞില്ല.
Source link

