test del 5 copy of del 3

‘മന്ത്രിമാരേക്കാൾ ഞങ്ങൾക്കിഷ്ടം മുൻ മന്ത്രിമാരെ’! അര ലക്ഷത്തിൽ നിന്ന് 18000 ലേക്ക് പിണറായി; മുഖം രക്ഷിച്ച് സിപിഐ മന്ത്രിമാർ


കണ്ണൂർ ∙ മുഖ്യമന്ത്രിക്ക് ഷോക്ക് കൊടുത്ത ജനവികാരത്തിൽ മന്ത്രിമാരിൽ നല്ല പങ്കും തറപറ്റി. എന്നാൽ സിപിഎമ്മിലെ മുൻ മന്ത്രിമാരിൽ കുറച്ചു പേർ ജയിച്ചു. അതേസമയം, രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ കൂട്ടത്തോടെ തോറ്റു. മത്സരിച്ച 19 മന്ത്രിമാരിൽ 6 പേർ മാത്രമാണ് ജയിച്ചത്. കൊട്ടാരക്കരയിൽ ബാലഗോപാലും വളരെ ശക്തമായ പോരാട്ടം നടന്ന ബേപ്പൂരിൽ മുഹമ്മദ് റിയാസും ചേർത്തലയിൽ പി. പ്രസാദും ചെങ്ങന്നൂരിൽ സജി ചെറിയാനും ഒല്ലൂരിൽ കെ.രാജനും ആണ് ജയിച്ച മന്ത്രിമാർ. യുഡിഎഫിലെ മുൻ മന്ത്രിമാർക്ക് മിന്നുന്ന വിജയം ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പല ഘട്ടത്തിലും യുഡിഎഫ് സ്ഥാനാർഥിയെക്കാളും ഏറെ പിന്നിൽ പോയെങ്കിലും ഒടുവിൽ പതിനെട്ടായിരത്തിലധികം വോട്ടിന് ജയിച്ചു. 2016– 36,905; 2021- 50,123 എന്നിങ്ങനെയായിരുന്നു ധർമടത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിയുെട ഭൂരിപക്ഷം.∙ ഒന്നാം പിണറായി മന്ത്രിസഭയിലെ ടി.പി. രാമകൃഷ്ണൻ, കെ.െക. ശൈലജ, കെ.ടി. ജലീൽ, എ.െക. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രൻ‌ എന്നിവർ തോറ്റു.∙ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്ന രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണ‍ൻ, ഷിബു ബേബി ജോൺ, വി.എസ്. ശിവകുമാർ, എ.പി. അനിൽ കുമാർ, അനൂപ് ജേക്കബ്, മഞ്ഞളാംകുഴി അലി, മോൻസ് ജോസഫ് എന്നിവർ ജയിച്ചു.


Source link

Back to top button